മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ പ്രശസ്തിയിലേക്കെത്തുന്നത്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയ രംഗത്തും സജീവമായി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് ആണ് ആദ്യ സിനിമ.
മിനിസ്ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.
സാരിയിൽ ഉള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ കീഴടക്കുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.