മിനിസ്ക്രീനിൽ കൂടി പ്രെസ്ക്ഷകർക്ക് വളരെ പരിചിതമായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാധിക്കയുടെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ ശ്രദ്ധ നേടാറുണ്ട്, പലപ്പോഴും കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്ന ഒരു താരം കൂടിയാണ് സാധിക, സൈബർ ആങ്ങളമാർക്ക് ചുട്ട മറുപടി നൽകാനും താരം മടിക്കാറില്ല, തന്റെ അഭിപ്രായങ്ങൾ വളരെ വടിവൊത്ത ഭാഷയിൽ തന്നെ സാധിക അറിയിക്കാറുണ്ട്, ഇപ്പോൾ സാധിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറൽ ആകുന്നത്.പട്ടുസാരിയിൽ ആഭരണങ്ങൾ ഒക്കെ ഇട്ടാണ് താരം എത്തിയത്.പെണ്ണെ പെണ്ണെ നിൻ കല്യാണമായി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
താരത്തിന്റെ പുത്തൻ ചിത്രം വൈറലായതോടെ വിവാഹം ആയോ എന്ന സംശയമാണ് ആരാധകർക്ക്, വിവാഹം ആയോ എന്ന് നിരവധി പേരാണ് സാധികയോട് ചോദിച്ചിട്ടിരിക്കുന്നത്, എന്നാൽ താരം ഇതുവരെ ഒരു മറുപടിയും നൽകിയിട്ടില്ല. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിൽ കൂടിയാണ് സാധിക തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്, പിന്നീട് കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രെക്കിങ് ന്യൂസ് തുടങ്ങിയ ചിത്രങ്ങൾ സാധിക അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളിലും മോഡലിംഗിലും താരം വളരെ സജീവമാണ്.