മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്.
ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. ഇതൊക്കെ ഉള്ളതിനാല്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും നടി ഇരയാകാറുണ്ട്.
ടാറ്റൂ ചെയ്യുവാൻ വന്ന യുവതിയെ പീഡിപ്പിച്ചതിന് ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിലായ സംഭവത്തിൽ താരം ഇപ്പോൾ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതിൽ തെറ്റൊന്നുമില്ല.. പക്ഷേ ടാറ്റൂ ആർട്ടിസ്റ്റിനെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണമെന്നും നിങ്ങളെ മോശമായ രീതിയിൽ സ്പർശിക്കുവാൻ ആർക്കും അവകാശമില്ല. പ്രതികരിക്കാൻ മടിക്കേണ്ടയെന്നുമാണ് താരം അഭിപ്രായപ്പെട്ടത്. നിരവധി ടാറ്റൂസ് തന്റെ ശരീരത്തിൽ പതിപ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ് സാധിക.
“ആളുകൾക്ക് ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് കൂടുതൽ അവബോധം ആവശ്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മൂന്ന് കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായി അറിഞ്ഞിരിക്കുക.. എന്താണ് നിങ്ങളുടെ ഡിസൈൻ, നിങ്ങളുടെ ശരീരത്തിൽ എവിടെയാണ് ഇത് വേണ്ടത്, ആരാണ് ഇത് ചെയ്യുന്നത്. ഡിസൈൻ നിങ്ങൾക്ക് ചേരുന്നതാണെന്ന് ഉറപ്പ് വരുത്തുക.. നിങ്ങളുടെ ശരീരം എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് അവബോധമായുള്ളവരായിരിക്കുക. എല്ലാറ്റിനുമുപരിയായി ടാറ്റൂ ചെയ്യുന്ന വ്യക്തിയെ നന്നായി അറിഞ്ഞിരിക്കുക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സ്റ്റുഡിയോ സന്ദർശിക്കുക, ഇതിലൂടെ നിങ്ങൾക്ക് സ്ഥലത്തിന്റെയും ടാറ്റൂ ആർട്ടിസ്റ്റിന്റെയും ഗുണനിലവാരം കഴിയും. സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ആ സ്ഥലത്തേക്ക് നിങ്ങളെ അനുഗമിക്കാൻ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം മോശമായ അനുഭവങ്ങൾ തുറന്നു പറയുവാൻ ഞാൻ സ്ത്രീകളോട് ശക്തമായി അഭ്യർത്ഥിക്കുന്നു. നിങ്ങളെ മോശമായ രീതിയിൽ സ്പർശിക്കുവാൻ ആർക്കും അവകാശമില്ല. പ്രതികരിക്കാൻ മടിക്കേണ്ട. നിങ്ങളുടെ ഒരു പ്രതികരണത്തിന് ഇനിയും നിരവധി ഇരകളെ രക്ഷിക്കാൻ കഴിയും,” താരം പറഞ്ഞു.