ജനത്തിന് കാവലാളാകുന്ന ആശയം മുന്നോട്ട് വെക്കുന്ന സെയ്ഫ് എന്ന ചിത്രത്തിന്റെ ട്രെയ്ലർ ശ്രദ്ധ നേടുന്നു. റെഡ് എഫ് എം മ്യൂസിക് അവാർഡ് വേദിയിൽ വെച്ച് ദുൽഖർ സൽമാനാണ് ട്രെയ്ലർ റിലീസ് നിർവ്വഹിച്ചത്. ഷ്വയിൻ നീഗം ഓഡിയോ ലോഞ്ച് നിർവ്വഹിച്ചു. സംവിധായൻ പ്രദീപ് കാളിപുരയത്ത്, നിർമ്മാതാവും തിരക്കഥാകൃത്തുമായ ഷാജി പല്ലാരിമംഗലം, അനുശ്രീ, സിജു വിൽസൻ, അജി ജോൺ, നിർമ്മാതാവ് സർജു മാത്യു, സെവൻ ആർട്സ് മോഹൻ, ഷെറിൻ ഷാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രൗഢഗംഭീരമായ സദസ്സ് കൈയ്യടികളോടെയാണ് ട്രെയ്ലറിനെ വരവേറ്റത്.
പൊതുജന സുരക്ഷയുടെ കാണാക്കാഴ്ചകളുമായാണ് ” സെയ്ഫ് ” തീയറ്ററുകളിൽ എത്തുക. അനുശ്രീ, സിജു വിൽസൺ, അപർണാ ഗോപിനാഥ്, അജി ജോൺ, ഹരീഷ് പേരടി, ശിവജി ഗുരുവായൂർ, കൃഷ്ണ, പ്രസാദ് കണ്ണൻ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, ഉർമ്മിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മി പ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ്, ജയകൃഷ്ണൻ, അശ്വിക തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. കഥ, തിരക്കഥ, സംഭാഷണം ഷാജി പല്ലാരിമംഗലം. പ്രദീപ് കാളിപുരയത്തിന്റേതാണ് സംവിധാനം. ക്യാമറ : നീൽ ഡി കുഞ്ഞ, പ്രോജക്ട് ഡിസൈനർ : സെവൻ ആർട്സ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : നന്ദു പൊതുവാൾ, മീഡിയ കണ്ടന്റ് കൺസൾട്ടന്റ് : പ്രസാദ് കണ്ണൻ, ചമയം :പട്ടണം ഷാ, വസ്ത്രാലങ്കാരം :സമീറാ സനീഷ്, സംഗീതം: രാഹുൽ സുബ്രഹ്മണ്യം, ഗായകർ: വിജയ് യേശുദാസ് ,സിത്താര , കെ.എസ്.ഹരിശങ്കർ. ഗാനരചന: അരുൺ അലാട്ട്, ശ്യാം മുരളീധർ, റോബിൻ കുര്യൻ. എപിഫാനി എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ‘സെയ്ഫ് ‘പതിവ് കാഴ്ചകളിൽ നിന്നും വേറിട്ട് സിനിമയ്ക്ക് അപ്പുറത്തേക്ക് നീളുന്ന കഥയും സാങ്കേതിക മികവും കാഴ്ചയും കാര്യവുമാണ് നൽകുക.സെയ്ഫ് സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കും.