Categories: MalayalamNews

“ലൂസിഫറിലേക്ക് വിളിച്ചപ്പോൾ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു; അങ്ങനെ ഒരു ബുദ്ധിമുട്ടുള്ള ആളായിരിക്കും ക്യാരക്ടറെന്ന് പൃഥ്വിയും പറഞ്ഞു” സായി കുമാർ

നായകനായി വന്ന് പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് ചുവട് മാറ്റിയ സായി കുമാർ മലയാളികൾക്ക് ഓർത്തിരിക്കുവാനുള്ള നിരവധി വില്ലൻ വേഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അവയിൽ ഉയർന്ന തട്ടിൽ തന്നെ നിൽക്കുന്ന ഒന്നാണ് ലൂസിഫറിലെ മഹേഷ് വർമ്മ. ലൂസിഫറിലെ ‘തന്റെ തന്തയല്ല എന്റെ തന്ത’ എന്ന മാസ്സ് ഡയലോഗ് ഓർക്കുമ്പോഴും മഹേഷ് വർമയെ കൂടി ഓർക്കാതിരിക്കാൻ പറ്റില്ല. എന്നാൽ ലൂസിഫറിലേക്ക് ക്ഷണിച്ചപ്പോൾ ആദ്യം ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായി കുമാർ.

ലൂസിഫര്‍ സിനിമയിലേയ്ക്ക് വിളിക്കുമ്പോള്‍ എന്റെ കാലിന് കുറച്ച് പ്രശ്‌നമുണ്ടായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കനിലെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഈ കാല് വച്ച് അഭിനയിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ പൃഥ്വി എന്നെ വിളിച്ചു. എന്താ ചേട്ടാ പ്രശ്‌നം എന്നു ചോദിച്ചു. കാലിന് ഇങ്ങനെയൊരു വേദനയുണ്ട് മോനേ, നടക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ‘അതാണ് എന്റെ സിനിമയിലെ കാരക്ടര്‍ എന്ന് പൃഥ്വി മറുപടിയായി പറഞ്ഞു. ഇനി ചേട്ടന് നടക്കാന്‍ തീരെ ബുദ്ധിമുട്ട് ആണെങ്കില്‍ എന്റെ കാരക്ടറും അങ്ങനെയുള്ള ഒരാളായിരിക്കുമെന്ന് പൃഥ്വി എന്നോട് പറഞ്ഞു. അങ്ങനെയാണ് ലൂസിഫര്‍ ചെയ്തത്.’

‘സുകുവേട്ടനും ഞാനും അടുത്തബന്ധമുള്ള ആളുകളാണ്. അത് സിനിമയിലെ ബന്ധമല്ല. ജീവിതത്തിലെ രണ്ട് ജ്യേഷ്ഠന്മാരാണ് സുകുവേട്ടനും സോമേട്ടനും. സോമേട്ടന്റെ അടുത്ത് മൂത്ത ചേട്ടന്റെ ബന്ധം. എന്നാല്‍ സുകുവേട്ടനും ഞാനും ഒരു വയസ്സിനു വ്യത്യാസമുള്ള സഹോദരങ്ങളെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ നടനാകുക. വലിയ സംവിധായകനാകുക. അവനൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാനാകുന്നത് തന്നെ വലിയ കാര്യം.’

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago