ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൗ ആക്ഷൻ ഡ്രാമ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അനിയന്റെ ആദ്യ സംവിധാന സംരംഭത്തിൽ ചേട്ടനും മികച്ചൊരു റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ വിനീത് ശ്രീനിവാസൻ നായകനായ മനോഹരവും മികച്ച റിപ്പോർട്ടുകൾ നേടി പ്രദർശനം തുടരുകയാണ്. ഒരേ വീട്ടിലാണ് താമസം എങ്കിലും പരസ്പരം കാണുന്നത് വല്ലപ്പോഴുമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
കുട്ടിക്കാലത്തേ വീട്ടിൽ ഞങ്ങൾ ഒാരോ വ്യക്തികൾ തന്നെയാണ്. അതിന്റെ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. വീട്ടിൽ ആരും ആരുടെ കാര്യത്തിലും ഇടപെടില്ല. ഇപ്പോഴും അങ്ങനെയാണ്.
ഞാനും ധ്യാനും ഒരു വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമാകും. രണ്ടുപേരും രണ്ടു ലോകത്തായിരുന്നു. ധ്യാനിന്റെയും എന്റെയും ചങ്ങാതിമാരുടെ സ്വഭാവത്തിൽ പോലും സാമ്യമില്ലായിരുന്നു.
ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങും ധ്യാൻ വരുന്നത് രാത്രി വൈകിയായിരിക്കും. രണ്ടു ദിവസത്തിലൊരിക്കലൊക്കെയേ പരസ്പരം കാണൂ. കണ്ടാൽ തന്നെ സംസാരിക്കുന്നത് സിനിമ മാത്രമായിരിക്കും. സിനിമയും തമാശയും ഒഴിച്ചു നിർത്തിയാൽ ഞങ്ങൾക്ക് പൊതുവായി സംസാരിക്കാൻ ഒന്നുമില്ല. ധ്യാൻ വാഹനങ്ങളോടൊക്കെ ക്രേസുള്ള ആളാണ്. വീട്ടിലൊരു സൂപ്പർ ബൈക്കുമുണ്ട് പക്ഷേ, എത്ര പ്രാവശ്യം അത് ഒാടിച്ചെന്നു ചോദിക്കരുത്…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…