Categories: Malayalam

‘ഒർജിനൽ’ ശക്തിമാനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു;ധമാക്കയിൽ മുകേഷ് ശക്തിമാന്റെ വേഷത്തിൽ തന്നെ എത്തും

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിൽ മുകേഷ് ശക്തിമാൻ വേഷത്തിലെത്തുന്ന ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ ചിത്രം ആരാധകർ ഏറ്റെടുത്തതോടെ മുന്‍പ് ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരയായിരുന്ന ‘ശക്തിമാനി’ലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. . ‘ശക്തിമാന്‍’ സീരിയലിന്റെ പ്രധാന നടനും നിര്‍മ്മാതാവുമായ തനിക്കാണ് ആ വേഷത്തിന്റെ കോപ്പിറൈറ്റ് എന്നും അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കർക്ക് മുകേഷ് ഖന്ന പരാതി അയച്ചു.

എന്നാൽ ധമാക്ക എന്ന ചിത്രത്തിൽ മുകേഷ് എത്തുന്നത് ഒരു മുഴുനീള കഥാപാത്രം ആയിട്ടല്ല. ഇപ്പോൾ മുകേഷ് ഖന്നയുമായിട്ടുള്ള ചർച്ചയിൽ അദ്ദേഹം എതിർപ്പ് പിൻവലിച്ചു എന്ന വാർത്തയാണ് ഒമർ ലുലു പുറത്തുവിടുന്നത്. ‘ശക്തിമാന്‍’ റഫറന്‍സ് തന്റെ സിനിമയില്‍ ഉപയോഗിക്കാന്‍ മുകേഷ് ഖന്ന അനുവാദം നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധമാക്കയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. അരുണും നിക്കി ഗൽറാണിയും നായകനും നായികയുമായി എത്തുന്ന ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago