മലയാളികളുടെ പ്രിയതാരങ്ങളാണ് സായികുമാറും ബിന്ദു പണിക്കരും. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്. നിലവില്‍ ഒരുമിച്ച് താമസിക്കുന്ന ഇരുവരും ഇപ്പോള്‍ ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയാണ് ഇവര്‍ ലണ്ടനിലെത്തിയ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേയും മനോഹരമായ ചിത്രവും കല്യാണി പങ്കുവച്ചു.
View this post on Instagram
ലണ്ടനിലെ പ്രശസ്തമായ ലെക്കാര്‍ഡന്‍ ബ്ലൂ കോളജില്‍ ഫ്രഞ്ച് പാചക കല പഠിക്കുകയാണ് കല്യാണി. കഴിഞ്ഞ വര്‍ഷമാണ് പഠനത്തിനായി കല്യാണി ലണ്ടനില്‍ എത്തിയത്. മകളെ കാണുന്നതിനായാണ് സായികുമാറും ബിന്ദുപണിക്കരും ഇവിടെ എത്തിയത്.
മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് ആണ് ബിന്ദു പണിക്കരുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രടകനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തില്‍ ആസിഫ് അലിയുടെ അമ്മയുടെ വേഷത്തിലാണ് താരം എത്തിയത്. പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡാണ് സായികുമാറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.