കമലയ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. സായാഹ്നവാര്ത്തകളുടെ സംവിധായകൻ അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫൺന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ അനീഷ് മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ഗാനം ‘Once upon a time in ranni’ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
“തകര ” ഫെയിം അരുൺ ജെയിംസ് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ് .പ്രശാന്ത് പിള്ളയാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് . മമ്മൂക്ക അദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗാനം പുറത്തു വിട്ടത് .ഈ ഗാനത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു.
ലവ് ആക്ഷൻ ഡ്രാമയ്ക്കു ശേഷം ഫൺന്റാസ്റ്റിക് ഫിലിംസിന്റേയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഗുരുപ്രസാദ് ഛായാഗ്രഹണവും അരവിന്ദ് മന്മഥൻ ചിത്രസംയോജനവും പ്രശാന്ത് പിള്ള സംഗീതവും ബുസ്സി വസ്ത്രാലങ്കാരവും എം ബാവ കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂരാണ്.