മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ഷഫ്നയും ഭര്‍ത്താവ് സജിനും. കഥ പറയുമ്പോള്‍, ആഗതന്, പ്ലസ് ടു തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ഷഫ്ന. പ്ലസ് ടു എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സജിന്‍ ഇപ്പോള്‍ മിനിസ്ക്രീനിലും മിന്നും താരമാണ്. മലയാളി കുടുംബ പ്രേക്ഷകരുടെ ആരാധനാ പാത്രമാണ് സജിന്‍.
സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് മിനി സ്ക്രീന്‍ പരമ്പരയിലാണ് ഇപ്പോള്‍ ഇവര്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങള്‍ സ്ഥിരമായി പങ്കു വെക്കാറുമുണ്ട് ഇരുവരും. ഇപ്പോഴിതാ ഇവരുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷഫ്നയും സജിനും മലമുകളില്‍ ഇരുന്നു ഓണ സദ്യ കഴിക്കുന്ന ഫോട്ടോ ആണത്. കുട്ടിക്കാനത്തെ ഒരു മലമുകളിലാണ് താരങ്ങള്‍ ഇത്തവണത്തെ ഓണം വ്യത്യസ്തമാക്കിയത്.
മലമണ്ട ദി മൗണ്ടൈന്‍ ക്യാമ്പ് എന്ന റിസോര്‍ട്ടില്‍ ആയിരുന്നു ഇരുവരുടെയും ഇത്തവണത്തെ ഓണാഘോഷം. അവര്‍ ഒരുക്കിയ വെത്യസ്തമായ ഓണസദ്യ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്. മനോഹരമായ ചിത്രങ്ങള്‍ ആണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തിരിക്കുന്നത്.