Categories: MalayalamNews

“18 വർഷമായി എനിക്ക് കുട്ടികൾ ഇല്ല; ഇനി എനിക്ക് കുട്ടികൾ വേണ്ട” വാളയാർ വിഷയത്തിൽ വികാരാധീനനായി സാജു നവോദയ

കേരളത്തെ പിടിച്ചുലച്ചിരിക്കുന്ന വാളയാർ വിഷയത്തിൽ വികാരാധീനനായി നടൻ സാജു നവോദയ. വാളയാർ വിഷയത്തെ കുറിച് മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് മറുപടിയായി സാജു നവോദയയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. പതിനെട്ട് വർഷമായി എനിക്ക് കുട്ടികൾ ഇല്ല, ഇനി എനിക്ക് കുട്ടികൾ വേണ്ട എന്ന് കണ്ണ് നിറഞ്ഞുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. വാളയാറിലെ സംഭവച്ചത് പോലെ ഉള്ള സാമൂഹ്യ ദ്രോഹങ്ങൾ ഇനിയും ആവർത്തിക്കും എന്നും, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഇല്ല എന്നു അദ്ദേഹം പറഞ്ഞു.

വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത കേസിൽ കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ടെന്ന വാർത്തകൾ മലയാളികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമ ലോകവും മലയാളികളുടെ പ്രതിഷേധത്തിന് കൂട്ട് ചേർന്നിരിക്കുകയാണ്. കേസ് അട്ടിമറിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഓരോരുത്തരുടെ നെഞ്ചിൽ തീയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. നിയമവ്യവസ്ഥിതിയുടെ കഴിവുകേടാണ് ഇതെന്ന് എല്ലാവരും തന്നെ ഉറപ്പിച്ചു പറയുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ചവരെ വെറുതെ വിട്ട നിയമം മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago