ക്യാമ്പസ് ചിത്രങ്ങൾ എന്നും മലയാളികളുടെ ഇഷ്ടമേഖലയാണ്. നല്ല പ്രമേയവും അവതരണവുമുള്ള ക്യാമ്പസ് ചിത്രങ്ങളെ മലയാളിപ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആ ഒരു നിരയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഒരു ക്യാമ്പസ് ചിത്രമാണ് നിറഞ്ജ്, മാനസ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ സകലകലാശാല. സാധാരണ ക്യാമ്പസ് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നൊരു പ്രമേയവും അവതരണവുമാണ് ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ക്യാമ്പസ്സിന് പുറത്തേക്ക് പ്രേക്ഷകരെ കൊണ്ട് പോകുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ ചെയ്‌തിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ കൂടി ചിത്രം ചർച്ച ചെയ്യുന്നു.
അക്കു എന്ന് വിളിക്കുന്ന അക്ബർ വളരെയധികം മിടുക്കനായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. കോളേജിന് തന്നെ അഭിമാനമായ അക്ബർ അപ്രതീക്ഷിതമായി ഒരു ബാങ്ക് മോഷണക്കേസിൽ കുടുങ്ങുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യപ്പെടുന്ന മോഷണം തന്നെയാണ് അക്ബറിന് വിനയായി ഭവിക്കുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കുവാനുള്ള അക്ബറിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു പ്രകടനം തന്നെയാണ് നായകൻ എന്ന നിലയിൽ നിറഞ്ജിൽ നിന്നും കാണാൻ സാധിക്കുന്നത്. ഗാനരംഗങ്ങളിലും സംഘട്ടനരംഗങ്ങളിലും മികച്ചൊരു പ്രകടനം തന്നെ നിറഞ്ജ് കാഴ്‌ച വെച്ചിട്ടുണ്ട്. മാനസയും പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചു പറ്റുന്ന ഒരു പ്രകടനം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
സകലകലാശാലയെ പ്രേക്ഷകരുടെ പ്രിയങ്കരമാക്കി തീർക്കുന്നതിൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്. ഷമ്മി തിലകന്റെ കല്ലറക്കലച്ചനും ടിനി ടോമിന്റെ കൊളത്തിപ്പറമ്പിലച്ചനും പ്രേക്ഷകരെ ഏറെ രസിപ്പിച്ചു. ഹരീഷ് കണാരൻ, നിർമൽ പാലാഴി, ഗ്രിഗറി, ധർമജൻ എന്നിങ്ങനെ ചിരിയുടെ രസക്കൂട്ട് സ്വന്തമായിട്ടുള്ള ഒരു കൂട്ടം കലാകാരന്മാർ അണിനിരന്നപ്പോൾ ക്യാമ്പസ്സിലെ ചിരികൾക്ക് നൂറ് വർണ്ണങ്ങളായി. പാഷാണം ഷാജി, രൺജി പണിക്കർ എന്നിവരും അവരവരുടേതായ സംഭാവനകൾ ചിത്രത്തിന് സമ്മാനിക്കുകയും ചെയ്‌തു. ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസും ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകന് ഒരിക്കലും ഒരു ലാഗിങ്ങ് അനുഭവിക്കാനുള്ള അവസരം നൽകുന്നില്ല. മനോജ് പിള്ളയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ ആസ്വാദനത്തിനു മിഴിവേകുന്നുണ്ട്. ഗാനങ്ങളും ഏറെ മികച്ചു നിൽക്കുന്നു. ക്ലിഷേ ക്യാമ്പസ് ചിത്രങ്ങൾ കണ്ടുമടുത്ത മലയാളികൾക്ക് വ്യത്യസ്‌തമായൊരു അവതരണം നൽകുന്ന സകലകലാശാല തീർത്തും ആസ്വദിക്കാവുന്ന ഒരു എന്റർടൈനറാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…