ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതമായി തീരാൻ 5 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് യാഷ് നായകനായ KGF. 70കളിലേയും 80കളിലേയും കഥകൾ പറയുന്ന ഈ പീരിയഡ് ഡ്രാമ രണ്ടു ഭാഗമായിട്ടാണ് തീയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകരെ ഏറെ ആകാംക്ഷഭരിതരാക്കുവാൻ ചിത്രത്തിന്റെ ട്രെയ്ലറിന് ആയിട്ടുണ്ട്. ഇപ്പോഴിതാ ആ ആവേശത്തെ പതിന്മടങ്ങാക്കി ചിത്രത്തിൽ യാഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തെ കുറിച്ചുള്ള ഒരു കിടിലൻ ഗാനം കൂടി എത്തിയിരിക്കുകയാണ്. സലാം റോക്കി ഭായി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്