ബോളിവുഡില്‍ 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി സല്മാന് ഖാന്. പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പുറമേ വ്യത്യസ്തമായ ലുക്കിലുള്ള വിഡിയോയും താരം പങ്കുവച്ചു. മുടി നീട്ടി വളര്‍ത്തി സണ്‍ ഗ്ലാസും വച്ച് കിടിലന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
#KisiKaBhaiKisiKiJaan pic.twitter.com/n5ZPs5lsUc
— Salman Khan (@BeingSalmanKhan) August 26, 2022
‘കിസി കാ ഭായ് കിസി കി ജാന്‍’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സല്മാന് ഖാനൊപ്പം പൂഡ ഹെഗ്ഡെ, ഷെഹ്നാസ് ഗില്‍ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ലുക്കാണ് സല്മാന് ഖാന് ആരാധകര്‍ക്കായി പങ്കുവച്ചത്. ഇതോടൊപ്പം ഒരു കുറുപ്പും സല്മാന് പങ്കുവച്ചു. ’34 വര്‍ഷങ്ങള്‍ക്ക് മുന്‍പും ശേഷവും. തന്റെ ജീവിതയാത്ര ഇവിടെ നിന്ന് തുടങ്ങിയതാണ്. ഇപ്പോഴും ഇവിടെയും എന്ന രണ്ട് വാക്കുകള്‍കൊണ്ടാണ് അത് നിര്‍മിച്ചിരിക്കുന്നത്. തന്നോടൊപ്പം നിന്നതിനും ഇപ്പോഴും നിലകൊള്ളുന്നതിനും നന്ദി’ സല്മാന് ഖാന് കുറിച്ചു.
വിഡിയോ പ്ലേ ചെയ്യുന്നതിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ചിത്രത്തിലെ സല്‍മാന്റെ ലുക്ക് കാണാം. നീട്ടി വളര്‍ത്തിയ മുടിയും സണ്‍ ഗ്ലാസുമാണ് ഹൈലൈറ്റ്. കാറ്റില്‍ മുടി പറന്നുപൊങ്ങുന്നുണ്ട്. സല്മാന് ഖാന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.