സല്മാന് ഖാന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ടൈഗര്‍ 3’. ചിത്രത്തില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തിലെത്തുന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഷാരൂഖ് ഖാനെ നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന് സജീവമായിരിക്കുകയാണ്. ആമിര്‍ ഖാന് നായകനായ ചിത്രം ‘ലാല്‍ സിംഗ് ചദ്ദ’യില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രം ബോക്സ്ഓഫിസില്‍ ചലനം സൃഷ്ടിച്ചില്ല. ഇതോടെയാണ് ഷാരൂഖ് ഖാനെതിരെ ക്യാംപെയ്ന് സജീവമായത്.
സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് ഷാരൂഖിനെ മാറ്റണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ‘റിമൂവ് എസ്ആര്‍കെ ഫ്രം ടൈഗര്‍ 3’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. ‘വാര്’ എന്ന സിനിമയിലെ ഹൃതിക് റോഷന്റെ കബീര്‍ എന്ന കഥാപാത്രത്തെ ഷാരൂഖിന് പകരം കൊണ്ടുവരണെമന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
സ്പൈ യൂണിവേഴ്സിന്റെ ഭാഗമായാണ് ഷാരൂഖ് ഖാന് ‘ടൈഗര്‍ 3’യില്‍ അതിഥി വേഷത്തില്‍ എത്തുന്നത്. ‘പത്താനി’ലെ കഥാപാത്രമായാകും നടന് സിനിമയില്‍ എത്തുക. 2023ല്‍ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍ കത്രീന കൈഫ് ആണ് നായിക.
we know that sk is very big and kind hearted man he always ready to help ppl but this time cost is too much and unaffordable for us, so as sk”s well wishers, we’re requesting to sk that bhai please don’t bring srk in tiger 3@BeingSalmanKhan @yrf #WeDontWantSRKinTiger3
— pranav (@BeingPranav09_) August 11, 2022
Shooting has not started yet so this is the right time…@yrf please remove @iamsrk ‘s cameo from the #Tiger3
#WeDontWantSRKinTiger3— Simien montiero (@SimienMontiero) August 11, 2022
True instead bring Hrithik as Kabir #WeDontWantSRKinTiger3
— arslan (@BeingArslann) August 11, 2022