പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സല്യൂട്ട്. മാർച്ച് പതിനെട്ടിന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വളരെ റിയലിസ്റ്റിക് ആയുള്ള ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന അഭിപ്രായം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ അണിയറ കഥകൾ പങ്കുവെയ്ക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ദുൽഖർ സൽമാന്റെ യുട്യൂബ് ചാനലിലാണ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും സല്യൂട്ട് സിനിമയുടെ അണിയറകഥകൾ പറയുന്നു വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പിന്നാമ്പുറ കഥകളും അണിയറ കഥകളുമാണ് പ്രധാനമായും പങ്കുവെയ്ക്കുന്നത്.
ദുൽഖർ സൽമാൻ, മനോജ് കെ ജയൻ, റോഷൻ ആൻഡ്രൂസ് എന്നിവരും രചയിതാക്കളും ഇതിലെ മറ്റു താരങ്ങളും ഒക്കെ ഈ വീഡിയോയിലുണ്ട്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കിയ പൊലീസ് ചിത്രമായിരുന്നു സല്യൂട്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യത്തെ പൊലീസ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ബോബി – സഞ്ജയ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന പൊലീസ് ഓഫീസർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചത്. തിരക്കഥയിൽ പരാമർശിച്ചിരുന്ന ലോ പോയിന്റുകൾ കിറുകൃത്യമായിരുന്നെന്നും അതുകൊണ്ടു തന്നെ ആധികാരികത സംബന്ധിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ലെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
വേ ഫെറർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് (ബിറ്റിഎസ്) കഥകൾ പറയുന്ന വീഡിയോ ആണ് ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്നത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച അഞ്ചാമത്തെ ചിത്രമായിരുന്നു സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തിയിട്ടുണ്ട്. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. എഡിറ്റിംഗ് – ശ്രീകർ പ്രസാദ്, ഛായാഗ്രഹണം – അസ്ലം പുരയിൽ, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കെ സി രവി, അസോസിയേറ്റ് ഡയറക്ടർ – ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. – അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്സ് – അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ,