പ്രേക്ഷകര്‍ക്കുള്ള ഈസ്റ്റര്‍ സമ്മാനമായി ദുല്‍ഖര്‍ സല്‍മാനും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പോലീസ് സ്റ്റോറി പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ആണ്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന് സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി ആദ്യമായി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം അസ്ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്, ഫര്സ്റ്റ് എ.ഡി. അമര്‍ ഹാന്‍സ്പല്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്, സുബീഷ് സുരേന്ദ്രന് , രഞ്ജിത്ത് മഠത്തില്‍.