തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹമോചനത്തിന്റെ നാളുകളില്‍ കൂടിയാണ് കടന്നു പോകുന്നത്.
നാലാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആയിരുന്നു സാമന്തയും നാഗചൈതന്യയും ഒരേ രീതിയിലുള്ള വാര്‍ത്താക്കുറിപ്പ് പങ്കുവെച്ച് തങ്ങളുടെ വേര്‍പിരിയല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. സാമന്ത സോഷ്യല്‍ മീഡിയയില്‍ സാമന്ത നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി എന്നഭാഗം ഒഴിവാക്കി റൂത്ത് പ്രഭു എന്ന് തന്നെയാക്കിയിരുന്നു. ഇതോടെയാണ് താരങ്ങള്‍ വേര്‍പിരിയാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇപ്പോഴിതാ അമ്മ പഠിപ്പിച്ച ആത്മീയപാഠങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. വിവാഹമോചനത്തിനു ശേഷം സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന നിരവധി ചിന്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോള്‍ താന്‍ കരുത്തുള്ളവളും പ്രതികരണശേഷിയുള്ളവളുമാണെന്ന് കുറിക്കുകയാണ് സാമന്ത.
‘ഞാന്‍ കരുത്തുള്ളവളാണ്, പ്രതികരണശേഷിയുള്ളവളാണ്, ഞാന്‍ എല്ലാം തികഞ്ഞവളല്ല, എനിക്ക് ഞാനാണ് ശരി, എല്ലായിപ്പോഴും ഞാന്‍ ക്ഷമിക്കണമെന്നില്ല, ഞാന്‍ സ്നേഹമുള്ളവളാണ്, എന്റേതായ തീരുമാനങ്ങള്‍ ഉണ്ട്. ഞാന്‍ ഗംഭീരമാണ്, ഞാന്‍ ഒരു യോദ്ധാവാണ്, ഞാനൊരു മനുഷ്യനാണ്.’ സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അമ്മ പറഞ്ഞത് എന്ന ഹാഷ് ടാഗോടെയാണ് സാമന്ത കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഈയിടെ പെണ്മക്കളുടെ വിവാഹത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് സാമന്ത പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹത്തിനു പണം സ്വരൂപിക്കാതെ അവരുടെ പഠനത്തിനായി സ്വരൂപിക്കൂ എന്നാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പെണ്‍കുട്ടികളെ സ്വയം പര്യാപ്തരാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സാമന്ത പറഞ്ഞിരുന്നു. പെണ്‍കുട്ടികളെ ആത്മവിശ്വാസമുള്ളവരും സ്വയം സ്നേഹിക്കാന്‍ കഴിവുള്ളവരുമാക്കി മാറ്റമെന്നും താരം പറയുന്നു.