ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ ഏറെ താരമൂല്യമുള്ള ഒരു നടിയാണ് സാമന്ത. വളരെ പെട്ടെന്ന് സാമന്ത തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായി മാറി. 2010ലെ ഗൗതം മേനോൻ ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിന്റ തെലുങ്കു പതിപ്പിലൂടെ നാഗചൈതന്യയുടെ നായികയായി സിനിമയിൽ തന്റെ താരവാഴ്ചക്ക് തുടക്കമിട്ട സാമന്ത പിന്നിട് നാഗചൈതന്യയെ തന്നെയാണ് വിവാഹം ചെയ്തത്.
ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന വർക്ക്ഔട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ഏവരും ഫിറ്റായിരിക്കുവാൻ സ്ഥിരം വർക്ക്ഔട്ട് ചെയ്യണമെന്നാണ് താരത്തിന്റെ ആഹ്വാനം.URlife.co.inന് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.