തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവെച്ച് ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ ഏറെ താരമൂല്യമുള്ള ഒരു നടിയാണ് സാമന്ത. വളരെ പെട്ടെന്ന് സാമന്ത തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായി മാറി. തമിഴ് തെലുങ്ക് സിനിമകളിൽ വളരെയധികം തിരക്കുള്ള ഒരു നടിയാണ് സാമന്ത. ഇപ്പോൾ സിനിമയ്ക്ക് പുറത്ത് വെബ്സീരീസും താരം ചെയ്യുന്നുണ്ട്. മനോജ് ബാജ്പേയി നായകനായ സൂപ്പർ ഹിറ്റ് ഹിന്ദി വെബ് സീരീസ് ആയ ഫാമിലി മാന്റെ രണ്ടാം സീസണിൽ സാമന്ത അഭിനയിക്കുന്നുണ്ട്. അടുത്ത മാസമാണ് ഫാമിലി മാൻ 2 റിലീസ് ചെയ്യുന്നത്. അത് കൂടാതെ 2 തമിഴ് ചിത്രങ്ങളിലും ഒരു തമിഴ് വെബ് സീരിസിലും സാമന്ത അഭിനയിക്കുന്നുണ്ട്.
2010ലെ ഗൗതം മേനോൻ ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിന്റ തെലുങ്കു പതിപ്പിലൂടെ നാഗചൈതന്യയുടെ നായികയായി സിനിമയിൽ തന്റെ താരവാഴ്ചക്ക് തുടക്കമിട്ട സാമന്ത പിന്നിട് നാഗചൈതന്യയെ തന്നെയാണ് വിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ച് മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. സാമന്ത തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.