തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള നടിയാണ് സമന്ത, തമിഴിലും തെലുങ്കിലുമായി താരം തിളങ്ങി നിൽക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു സമാന്തയും നാഗചൈതന്യയും വിവാഹിതർ ആയത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ വീണ്ടും അഭിനയവുമായി സജീവമാകുകയായിരുന്നു താരം. സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നായികമാരില്‍ ഒരാളുകൂടെയാണ് സമന്ത, തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം താരം നാഗചൈതന്യക്കൊപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, എന്നാൽ താരം ഇപ്പോൾ പോസ്റ്റ് ചെയ്ത തന്റെ പുത്തൻ ചിത്രവും അതിനു സമന്ത നൽകിയ അടിക്കുറിപ്പുമാണ് ഏറെ ശ്രദ്ധ നേടുന്നത്, ഇനി ബിക്കിനിധരിച്ചചിത്രങ്ങൾ ഉണ്ടാകില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്, മാലിദ്വീപിൽ നിന്നും താരം പങ്കുവെച്ച ചിത്രങ്ങൾക്ക് നേരെ വലിയ വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്, അവർക്കൊക്കെ ഉള്ള മറുപടി ആണിത്. സദാചാര ആങ്ങളമാരുടെ വായടപ്പിച്ചിരിക്കുകയാണ് താരം ഇപ്പോൾ.