തെന്നിന്ത്യൻ താരസുന്ദരി സമാന്തയുടെ സുഹൃത്ത് ശിൽപ റെഡ്ഢിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മോഡലും ഡിസൈനറുമായ സുഹൃത്ത് ശിൽപയെ കാണുവാൻ സമാന്ത 5 ദിവസം മുൻപ് വീട്ടിലെത്തിയിരുന്നു. ഇത് ആരാധകർക്കും ആശങ്ക പകർന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ശിൽപ തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എന്ന് വെളിപ്പെടുത്തിയത്. ഒരു കുടുംബസുഹൃത്ത് വീട്ടിൽ വന്നിരുന്നുവെന്നും അയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശിൽപയും കുടുംബവും പരിശോധന നടത്തിയത്. ശില്പക്കും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു.