ഒരു പ്രമുഖ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സമീറ റെഡ്ഢി രസകരമായ ചില വെളിപ്പെടുത്തലുകൾ പങ്ക് വെച്ചത്. കൂടെ അഭിനയിച്ച നായകന്മാർക്ക് ഓരോ റാങ്ക് നൽകുകയാണെങ്കിൽ ഓരോരുത്തർക്കും ഏതൊക്കെ റാങ്ക് നൽകുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. തനിക്ക് ആരെയും അങ്ങനെ തരാം തിരിച്ചു കാണുന്നതോ തന്നെ ആരെങ്കിലും അങ്ങനെ കാണുന്നതോ തനിക്കിഷ്ടമല്ല എന്നും സമീറ പറഞ്ഞു. ഉദാഹരണത്തിന് സൂര്യ സാർ എനിക്ക് ഒരു എട്ടാം റാങ്ക് തന്നാൽ എന്റെ ഹൃദയം തകർന്ന് പോകുമെന്നും സമീറ രസകരമായ മറുപടി അവതാരകന് സമ്മാനിച്ച്. തന്റെ ഇഷ്ടചിത്രം വാരണം ആയിരമാണെന്നും ഇന്നും സൂര്യ തന്നെയാണെന്നും നടി പറഞ്ഞു.