തീവണ്ടി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത മേനോൻ. മോഡലിംഗ് രംഗത്തിൽ നിന്നുമാണ് സംയുക്ത സിനിമ ലോകത്തേക്ക് എത്തുന്നത്. തമിഴ് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. പോപ്കോൺ എന്ന സിനിമയിലൂടെയാണ് സംയുക്ത അരങ്ങേറ്റം കുറിച്ചത്. ടോവിനോയുടെ നായികയായി തീവണ്ടിയിൽ എത്തിയതോടെ സംയുക്ത ശ്രദ്ധേയായി.
ഇനി കന്നഡ സിനിമയിലും സംയുക്ത അഭിനയിക്കാൻ ഒരുങ്ങുകയാണ് സംയുക്ത. ഗാലീപേട്ട എന്നാണ് ചിത്രത്തിന്റെ പേര്. ഏറിഡ എന്ന മലയാളം സിനിമയിലും സംയുക്ത അഭിനയിക്കുന്നുണ്ട്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തന്റെ ശരീര സംരക്ഷണത്തിനും വർക്ക് ഔട്ടിനും ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സംയുക്ത മേനോൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വർക്ക് ഔട്ട് വിഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്ഡേറ്റ് ചെയ്യാറുണ്ട്.