ആദ്യ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സംയുക്ത മേനോന്. ടോവിനോ നായകനായ തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം മാത്രം മതി സംയുക്തയെ ഓര്‍ക്കാന്‍. അതിന് ശേഷം ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രത്തെ സംയുക്ത അവിസ്മരണീയമാക്കി.
ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്മാന് നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുള്‍ഫ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. വൈറ്റ് ടോപ്പണിഞ്ഞ് മനോഹരിയായാണ് സംയുക്ത ചിത്രങ്ങളിലുള്ളത്.
View this post on Instagram
പൃഥ്വിരാജ് നായകനായ കടുവ, കന്നഡ ചിത്രം ഗാലിപട്ട 2 , മലയാള ചിത്രം എരിഡ എന്നിവയാണ് സംയുക്തയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡയ്ക്കു വേണ്ടി സംയുക്ത നടത്തിയ വമ്പന്‍ മേക് ഓവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു വേണ്ടി സംയുക്ത നടത്തിയ വര്‍ക്ക് ഔട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.