തീവണ്ടിയുടെ പ്രേഷകരുടെ പ്രിയ നായികമാരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് സംയുക്ത. നായികയായി അരങ്ങേറിയ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. തീവണ്ടിയല്ല താരത്തിന്റെ ആദ്യ ചിത്രമെങ്കിലും നായികയായി എത്തുന്ന ആദ്യ ചിത്രം തീവണ്ടി ആയിരുന്നു. സംയുക്തയുടെയും ടോവിനോയുടെയും ചിത്രത്തിലെ കെമിസ്ടറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തുടർന്നു നിരവധി അവസരങ്ങൾ ആണ് സംയുക്തയെ തേടി എത്തിയത്, ഒരു യമണ്ടൻ പ്രണയ കഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംയുകതയെ തേടി എത്തി. ജയസൂര്യ നായകനാകുന്ന വെള്ളത്തിലും വി കെ പ്രകാശ് ഒരുക്കുന്ന എറിഡ എന്ന ചിത്രത്തിലുമാണ് സംയുക്ത അഭിനയിക്കുന്നത്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവു പുതിയ മേക്കോവർ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. തടികുറച്ച് കൂടുതൽ സുന്ദരിയായി ജിമ്മിൽ ട്രെയിൻ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുതിയ ചിത്രത്തിനായുക്ക തയാറെടുപ്പാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രത്തിന് വേണ്ടിയാണു താരത്തിന്റെ ഈ പുത്തൻ മേക്കോവർ എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇത് കൂടാതെ ജയസൂര്യ നായകനായ വെള്ളം, കന്നഡ ചിത്രമായ ഗാലിപട്ട 2 എന്നീ ചിത്രങ്ങളിലും സംയുക്ത അഭിനയിക്കുന്നുണ്ട്.