തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് സംയുക്ത മേനോന്. പിന്നീട് ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്മാന് നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുള്‍ഫ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ആണും പെണ്ണും, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് താരം കരസ്ഥമാക്കിയിരുന്നു. എരിഡ, ഗാലിപട 2, കടുവ എന്നിവയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങൾ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ലോക്ക് ഡൌണ്‍ സമയത്ത് ശരീര ഭാരം കുറച്ചു വമ്പന്‍ മേക്കോവർ നടത്തിയിരുന്നു സംയുക്ത. ഇപ്പോഴിതാ സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിൽ എത്തിയ സംയുക്തയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച സംയുക്ത ചെപ്പാനം റിസോർട്ടിൽ നിന്നുമുള്ള ചിത്രങ്ങൾ ഇപ്പോൾ പങ്ക് വെച്ചിരിക്കുകയാണ്. ഭ്രാന്തമായ ജനക്കൂട്ടത്തിൽ നിന്നുമകലെ… എന്നാണ് താരം കുറിച്ചത്.
View this post on Instagram