ബോൾഡ് റോളുകളിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നായികയാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തീവണ്ടി എന്ന ടോവിനോ നായകനായ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ഒരൊറ്റ ചിത്രത്തിലൂടെ താരം ഏറെ ജനശ്രദ്ധ നേടിയെടുത്തു. അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോൾ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുകയാണ് സംയുക്ത മേനോൻ. ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രത്തെ സംയുക്ത അവിസ്മരണീയമാക്കി. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യാണ് സംയുക്തയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇപ്പോൾ ആരാധകരുടെ കണ്ണുകളുടക്കിയിരിക്കുന്നത് നടി പങ്ക് വെച്ച പുതിയ ചിത്രങ്ങളിലാണ്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. ടിജോ ജോണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന പ്രിയ നായികയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.