അമ്മയുടെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് നടി സംയുക്ത വര്‍മ. ‘And in this world, she is my world…Happy birthday Amma’. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. സിനിമയിലില്ലെങ്കിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സംയുക്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ‘മഴ’, ‘മേഘമല്‍ഹാര്‍’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ ഇവര്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു.
View this post on Instagram
താന്‍ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം സംയുക്ത പറഞ്ഞിരുന്നു. ”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാന്‍ എന്തിനാ അഭിനയിക്കുന്നത് ഒന്നുകില്‍ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കില്‍ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കില്‍ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ. എന്നാണ് താരം പറഞ്ഞത്.