ശ്രീലങ്കയിൽ സന്ദർശനത്തിന് എത്തി നടൻ മമ്മൂട്ടി. ശ്രീലങ്കയുടെ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസഡറുമായ സനത് ജയസൂര്യ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽ ഷൂട്ടിങ്ങിന് എത്തിയത് ആയിരുന്നു മമ്മൂട്ടി. രാജ്യത്ത് ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ കാണാൻ സർക്കാർ പ്രതിനിധി കൂടിയായ ജയസൂര്യ എത്തുകയായിരുന്നു. എം ടിയുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം ശ്രീലങ്കയിൽ എത്തിയത്.
ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേഷ് ഗുണവർദ്ധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം ജയസൂര്യ ട്വിറ്ററിൽ പങ്കുവെച്ചു. ‘നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. ഇന്ത്യയിലെ എല്ലാ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും ഞാൻ ക്ഷണിക്കുന്നു’ – ജയസൂര്യ കുറിച്ചു.
It was an honour to meet Senior Malayalam actor @mammukka . Sir you are a true super star. Thank you for coming to Sri Lanka. I would like to invite all Indian stars & friends to #VisitSriLanka to enjoy our country pic.twitter.com/7PHX2kakH8
— Sanath Jayasuriya (@Sanath07) August 16, 2022
എം ടി വാസുദേവൻ നായരുടെ രചനയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമയാണ് കടുഗണ്ണാവ. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമകളെ പൊടി തട്ടിയെടുക്കുന്നതാണ് ചിത്രത്തിൽ. നിന്റെ ഓർമയ്ക്ക് എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം ടി എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ.