തമിഴ് നടൻ വിശാലിന്റെ കരിയറിൽ തന്നെ വമ്പൻ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ് 2005ൽ പുറത്തിറങ്ങിയ ലിംഗുസ്വാമി ചിത്രം സണ്ടക്കോഴി. സൗത്ത് ഇന്ത്യൻ സിനിമകളിലെ ആക്ഷൻ ചിത്രങ്ങളിലെ ഒരു കൾട്ട് ചിത്രമായിട്ടാണ് ചിത്രത്തെ കണക്കാക്കി പോരുന്നത്. മീര ജാസ്മിൻ നായികയായ ചിത്രത്തിൽ മലയാളനടൻ ലാൽ ആയിരുന്നു വില്ലൻ. 2015ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അത് യാഥാർഥ്യമായത്. കീർത്തി സുരേഷാണ് രണ്ടാം ഭാഗത്തിൽ നായിക. വരലക്ഷ്മി ശരത് കുമാറും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിശാൽ ഡബിൾ റോളിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. ജൂൺ 14ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.