കഴിഞ്ഞദിവസമാണ് മലയാളത്തിലെ യുവനടി നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ പരാതി നൽകിയത്. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ യുവതി ആരോപണം വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താൻ മലയാള സിനിമയില്‍ നടിയായി ജോലി ചെയ്തു വരികയാണെന്നും 2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ പതിനാല് വരെയുള്ള കാലയളവില്‍ വിജയ് ബാബുവില്‍ നിന്ന് ലൈംഗികമായി ചൂഷണം നേരിടേണ്ടിവന്നതായുമായാണ് യുവതി ഫേസ്ബുക്കില്‍ കുറിച്ചത്.
വിജയ് ബാബുവിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഒരു കാലത്ത് വിജയ് ബാബുവിന്റെ സഹപ്രവർത്തകയും സുഹൃത്തുമായിരുന്ന സാന്ദ്ര തോമസിനോട് കമന്റ് ബോക്സിൽ ഒരാൾ അഭിപ്രായം ചോദിച്ചത്. സാന്ദ്രയുടെ ഫേസ്ബുക്ക് പേജിൽ മക്കളുടെ യാത്രാ വീഡിയോ പങ്കുവെച്ച പോസ്റ്റിനു താഴെ വന്നാണ് ഒരാൾ, ‘വിജയ് ബാബുവിനെക്കുറിച്ച് രണ്ട് വാക്ക്’ എന്ന് ചോദിച്ചത്. ഇതിനു സാന്ദ്രാ തോമസ്, ‘ഒറ്റ വാക്കേ ഉള്ളൂ, സൈക്കോ’ എന്ന മറുപടിയാണ് നൽകിയത്. ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നു കേൾക്കുന്നത്. യുവനടിക്ക് പരാതി ഉന്നയിച്ചതിനു പിന്നാലെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. യുവനടി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയ് ബാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ കഴിയുന്ന വിജയ് ബാബു മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിജയ് ബാബുവിന് എതിരായ പീഡനക്കേസിൽ താരസംഘടനയായ അമ്മ ഇന്ന് നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. അമ്മയുടെ എക്സിക്യുട്ടിവ് കമ്മിറ്റി യോഗം ഞായറാഴ്ച ചേരും. വിജയ് ബാബുവിന് എതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര പരാതിപരിഹാര സമിതി എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ശുപാർശ നൽകിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…