ബാല്യകാലസഖി എന്ന സിനിമയില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് സാനിയക്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നല്‍കിയത്.
തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളില്‍ സാനിയ വേഷമിട്ടു. ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ സല്യൂട്ടാണ് സാനിയയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. താരത്തിന് ഇരുപത് വയസ് തികഞ്ഞിരിക്കുകയാണ്. കൂട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം ചേര്‍ന്ന് സാനിയയുടെ പിറന്നാള്‍ ആഘോഷമാക്കി.
സാനിയ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൂട്ടുകാര്‍ സാനിയക്ക് സര്‍പ്രൈസ് പാര്‍ട്ടിയും ഒരുക്കിയിരുന്നു.