ഇന്ന് മലയാള യുവനായികമാരുടെ നിരയിൽ തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീനിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാനിയ പ്രേക്ഷകമനസ്സിൽ ഇടം നേടിയത്. 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ബാല്യകാലസഖിയിൽ ബാലതാരമായിട്ടാണ് സാനിയ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. നായികയുടെ ചെറുപ്പക്കാലമാണ് സാനിയ ആ ചിത്രത്തിൽ അവതരിപ്പിച്ചത്.
View this post on Instagram
വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നർത്തകി കൂടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ സിനിമയിലേക്ക് പ്രവേശിച്ചത്. ഫാഷൻ രംഗത്തും തന്റേതായ ഒരു ഇരിപ്പിടം താരം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല.
View this post on Instagram
ക്വീനിന്റെ വിജയത്തെ തുടർന്ന് പ്രേതം 2, ലൂസിഫർ, കൃഷ്ണൻകുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ യാത്രകളെ ഏറെ പ്രണയിക്കുന്ന ഒരാൾ കൂടിയാണ് സാനിയ. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുമുള്ള സാനിയ ഇപ്പോൾ ഹിമാചൽ പ്രദേശിൽ നിന്നുമുള്ള ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്. യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram