ക്വീൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. അതിനു ശേഷം ഒരുപിടി മികച്ച മലയാളചിത്രങ്ങളുടെ ഭാഗമായി താരം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.
സാനിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ചുവപ്പ് ഡ്രസിൽ അതീവ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ജീൻസും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ആയും ഒപ്പം ഗ്ലാമറസായുമാണ് ചിത്രത്തിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്.
ദുബായിൽ അവധി ആഘോഷിക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ സാനിയ കഴിഞ്ഞമാസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് വൈറലായിരുന്നു. സ്റ്റൈലിഷ് ആയും അതീവ ഗ്ലാമറസായുമുള്ള ചിത്രങ്ങൾ ആയിരുന്നു ദുബായിൽ നിന്ന് താരം പങ്കുവെച്ചത്. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരായിരുന്നു താരത്തിന്റെ ദുബായ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയത്.