വിമാനത്താവളത്തിലും, തിയേറ്ററുകളിലും, ആരാധനാലയങ്ങളിലും എല്ലാം കൊറോണ പടർന്നുപിടിക്കുന്നതിനെത്തുടർന്ന് വിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ എന്തുകൊണ്ട് ബിവറേജിൽ മാത്രം അത് പ്രാവർത്തികമാക്കുന്നില്ല എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. നിയമങ്ങളെ പരിഹസിച്ചുകൊണ്ട് കൊറോണ ബിവറേജിലും ബാറിലും പോവില്ല എന്നും കാരണം കൊറോണ വെള്ളമടി നിർത്തി എന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു. ബിഗ് ബോസ് സീസൺ ടു വിൽ നിന്നും പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കുവാൻ നിരവധി ആളുകൾ വിമാനത്താവളത്തിലെത്തിയതിനെത്തുടർന്നാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം..
ഡോ. രജിത് കുമാര്‍ സാറിന് കട്ട സപ്പോ4ട്ടുണ്ടേ.. കേരളത്തിലെത്തിയ ഡോ. രജിത് സാറിന് ആയിര കണക്കിന് ആരാധകരുടെ വക വമ്പന്‍ സ്വീകരണം.. കൊറോണ ആയിട്ട് പോലും ആയിരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ ഊഹിക്കാമല്ലോ അദ്ദേഹത്തിന്റെ range എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ..
പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പ്രോഗ്രാമില്‍ പങ്കെടുത്തിട്ട്, ലക്ഷകണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേയ്ക്കു വിടുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ കണക്കിന് ഫാന്‍സ് അദ്ദേഹത്തെ സ്വീകരിക്കാന്‍ വരുന്നത് സ്വാഭാവികമല്ലേ ?
കൊറോണ എയര്‍പോര്‍ട്ടില്‍ പോകുമത്രേ.
കൊറോണ സ്‌കൂളില്‍ പോകുമത്രേ..
കൊറോണ പള്ളിയില്‍ പോകുമത്രേ…
കൊറോണ അമ്പലത്തില്‍ പോകുമത്രേ…
കൊറോണ കല്യാണ വീട്ടില്‍ പോകുമത്രേ..
കൊറോണ സിനിമാ തിയറ്ററില്‍ പോകുമത്രേ..
പക്ഷേ ..കൊറോണ ആയിരങ്ങള്‍ ഒത്തുകൂടി ക്യൂ നില്‍ക്കുന്ന ബവറേജിലും ബാറിലും (മദ്യ ശാലകളില്‍) പോകില്ലത്രേ…കാരണം കൊറോണ വെള്ളമടി നിര്‍ത്തി….അതാണ്. മദ്യപാനികളെ കണ്ടാല്‍ പാവം കൊറോണക്ക് പേടിയാണ് പോലും..
(വാല്‍കഷ്ണം.. ചുരുങ്ങിയ സമയം കൊണ്ട് ഒരാള്‍ക്കു പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്പോള്‍ ഉള്ള ചൊറിച്ചില്‍ ആണ് ഇപ്പോള്‍ പലരിലും നാം കാണുന്നത്.)
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…