വൈശാഖിന്റെ സംവിദാനത്തിൽ ഒരുങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജാ പ്രദർശനത്തിനെത്തി 45 ദിവസം പിന്നിട്ടപ്പോൾ 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മമ്മൂട്ടി ചിത്രം എന്ന ബഹുമതി നേടിയിരുന്നു. മധുരരാജാ 100 കോടി ക്ലബ്ബിൽ കയറിയെന്ന വിവരം ചിത്രത്തിന്റെ നിർമാതാവായ നെൽസൺ ഐപ്പ് ആണ് പങ്കുവെച്ചത്. ഈ അവസരത്തിൽ താൻ മുൻപ് പറഞ്ഞിരുന്ന ഒരു പ്രവചനവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
മധുരരാജാ 200 കോടി ക്ലബ്ബിൽ പുഷ്പ്പം പോലെ കയറുമെന്നു സന്തോഷ് പണ്ഡിറ്റ് കുറച്ചു നാളുകൾക്ക് മുൻപ് പറഞ്ഞിരുന്നു. എന്നാൽ നിരവധി പേര് അതിനെ പരിഹസിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോൾ മധുരരാജാ 100 കോടി കളക്ഷൻ കിട്ടിയപ്പോൾ സന്തോഷ് വീണ്ടും രംഗത്തെത്തി. “മക്കളേ.. മമ്മൂക്കയുടെ “മധുര രാജ” സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷ൯ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില്‍ പറയുന്നു. ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില്‍ വമ്പ൯ കളക്ഷനോടെ ഈ ചിത്രം പ്രദ൪ശനം തുടരുന്നുണ്ടാവാം.. All the best.. ഈ സിനിമ ഇറങ്ങും മുമ്പേ ഇതൊരൂ 200 കോടി club. ല്‍ പുഷ്പം പോലെ കയറുമെന്ന് ഞാ൯ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊന്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ? Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല , മഹാ പാവമാ..)” എന്നാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
കേരളത്തില്‍ ഇരുന്നൂറ്റിഅന്പതില്പരം സ്ക്രീനുകളില്‍ റിലീസ് ചെയ്ത മധുരരാജ ആകെ മൊത്തം എണ്ണൂറിനു മുകളില്‍ സ്ക്രീനുകളില്‍ ആയാണ് ലോകം മുഴുവന്‍ എത്തിയത്. ഗള്‍ഫില്‍ ലൂസിഫര്‍, പുലി മുരുകന്, ഒടിയന് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസും മധുരരാജക്ക് ലഭിച്ചിട്ടുണ്ട്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്ഉദയകൃഷ്ണപീറ്റര്‍ ഹെയ്ന് ടീം ഒന്നിച്ച ചിത്രമാണ് മധുരരാജ.