സന്തോഷ് വര്‍ക്കി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കി ശ്രദ്ധേയനായത്. നടി നിത്യ മേനോനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് സന്തോഷ് വര്‍ക്കി പുലിവാല് പിടിച്ചിരുന്നു. അതിന് ശേഷം നിഖില വിമലിനെ ഇഷ്ടമാണെന്നും പറഞ്ഞും സന്തോഷ് രംഗത്തെത്തി. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയോടുള്ള താത്പര്യം തുറന്നു പറയുകയാണ് സന്തോഷ്.
ഒരു വിഡിയോയിലൂടെയാണ് സന്തോഷ് വര്‍ക്കിയുടെ തുറന്നു പറച്ചില്. മായാനദി, വരത്തന് എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യലക്ഷ്മിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇപ്പോള്‍ ഭയങ്കര ഇഷ്ടമാണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ഐശ്വര്യ നല്ലൊരു പ്ലെയിന്‍ ആന്‍ഡ് ഓപ്പണ്ഹാര്ട്ടട് ആയ വ്യക്തിയായിട്ടാണ് തനിക്ക് തോന്നുന്നത്. കുമാരിയുടെ സമയത്ത് അവര്‍ തീയറ്ററില്‍ വന്നിരുന്നു. വളരെ സിമ്പിളായിട്ടുള്ള പെണ്‍കുട്ടിയെന്നാണ് തോന്നിയത്. അവര്‍ ഡോക്ടറും താന്‍ എന്ജീനയറുമാണെന്നും സന്തോഷ് പറഞ്ഞു.
മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഐശ്വര്യ. താനും ലാലേട്ടന് ഫാനാണ്. ഐശ്വര്യയോട് തനിക്ക് ക്രഷ് തോന്നുന്നുണ്ട്. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ താന്‍ കോഴി ആണെന്ന് പറയുകയോ അരുത്. തനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല. വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി തനിക്ക് തോന്നിയെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.