ബാലതാരമായി അഭിനയിച്ച കാഴ്ച എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനും അതുപോലെ സക്കറിയയുടെ ഗർഭിണികളിലെ അഭിനയത്തിന് ജൂറിയുടെ പ്രതേക പരാമർശനത്തിനും അർഹയായ താരമാണ് സനുഷ. കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സനുഷ അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചതോടെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുവാനും ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സനുഷയ്ക്ക് സാധിച്ചു.
താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നവനീത് ദിനേശാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കിക്കിയാണ് സ്റ്റൈലിസ്റ്റ്.