ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ നടിയാണ് സനുഷ സന്തോഷ്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സനുഷ സിനിമ ലോകത്തെത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ് ആദ്യ ചിത്രം. കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി. കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു. പിന്നീട് നായികയായും സനുഷ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഈയിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പുത്തന്‍ മേക്ക് ഓവറില്‍ എത്തിയ ചിത്രങ്ങളാണ് സനുഷ പങ്കു വച്ചത്. ഗ്ലാമര്‍ ഔട്ട്ഫിറ്റിലാണ് സനുഷ ഫോട്ടോ ഷൂട്ടില്‍ എത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കു നേരെ ഒരുപാട് വിമര്‍ശനങ്ങളും ഉണ്ടായി. സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് സനുഷ മറുപടിയും നല്‍കിയിരുന്നു.
വീണ്ടും ആ സീരീസിലെ പുത്തന്‍ ഫോട്ടോ പങ്കു വച്ചിരിക്കുകയാണ് സനുഷ. ഫോട്ടോക്കൊപ്പം ഏറെ രസകരമായ വാചകങ്ങളും താരം ചേര്‍ത്തിട്ടുണ്ട്. സനുഷയുടെ വാക്കുകള്‍ ഇങ്ങനെ. ”സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള comments ബോറടിച്ചു എന്നും കൂടുതല്‍ interesting മറുപടികള്‍ തരാന്‍ പറ്റിയ, വൃത്തികേടുകള്‍ വിളിച്ച് പറയാത്തതുമായ comments പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച്കൊണ്ട്, സസ്സ്നേഹം സനുഷ സന്തോഷ് ആരംഭിച്ചുകൊള്ളൂ മ്ം ‘