Categories: SongsVideos

ഹേ സാമി…! പുഷ്‌പയിലെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവട് വെച്ച് സനൂഷ; വീഡിയോ

ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ നടിയാണ് സനുഷ സന്തോഷ്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സനുഷ സിനിമ ലോകത്തെത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ് ആദ്യ ചിത്രം. കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി. കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു.

മികച്ച ബാലതാരത്തിനുള്ള രണ്ട് കേരള സംസ്ഥാന അവാർഡുകൾ സനുഷ സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് തമിഴകത്തും മലയാളത്തിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. എന്നാൽ കുറച്ച് നാളുകളായി സനുഷയുടെ സാന്നിധ്യം സിനിമ ഇൻഡസ്ട്രിയിൽ കുറവാണ്. തന്റെ അടുത്ത ചിത്രം ഉടനെ അന്നൗൺസ് ചെയ്യുമെന്ന് താരം ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ താരം വളരെ സജീവമാണ്. ഇപ്പോഴിതാ സൂപ്പർഹിറ്റായ പുഷ്‌പയിലെ സാമി സാമി എന്ന ഗാനത്തിന് ചുവട് വെക്കുന്ന നടിയുടെ വീഡിയോ വൈറലാവുകയാണ്. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലാണ് സനൂഷ ഡാൻസ് കളിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഈയിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പുത്തന്‍ മേക്ക് ഓവറില്‍ എത്തിയ ചിത്രങ്ങളാണ് സനുഷ പങ്കു വച്ചത്. ഗ്ലാമര്‍ ഔട്ട്ഫിറ്റിലാണ് സനുഷ ഫോട്ടോ ഷൂട്ടില്‍ എത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കു നേരെ ഒരുപാട് വിമര്‍ശനങ്ങളും ഉണ്ടായി. സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് സനുഷ മറുപടിയും നല്‍കിയിരുന്നു.

തന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോടും താരം നിശിതമായി മറുപടി കൊടുത്തിട്ടുണ്ട്. ‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുകയെന്നാണ് നടി പറഞ്ഞിട്ടുള്ളത്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago