പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സരയൂ മോഹൻ. ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. സരയുവിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
ഗ്രാമീണ തനിമയിൽ അഴകേഴുമായെത്തിയിരിക്കുന്ന സരയുവിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ്. അശ്വതി സലീലാണ് കോസ്റ്റ്യൂംസ് ഒരുക്കിയിരിക്കുന്നത്. അശ്വതിയാണ് സ്റ്റൈലിസ്റ്റ്.