വർഷങ്ങൾക്കു മുൻപ് അഭിനയ രംഗത്തെത്തി പിന്നീട് സിനിമയിലും സീരിയലിലും ഒരുപോലെ പ്രിയങ്കരിയായി മാറിയ താരമാണ് സരയൂ. നിരവധി ഷോകൾക്ക് അവതാരികയായി താരം കൈയ്യടി നേടിയിട്ടുണ്ട്. സിനിമയിൽ കൂടുതലും സഹനടിയായി ആണ് അഭിനയിച്ചതെങ്കിലും താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടുന്നത് ആയിരുന്നു. അങ്ങനെ കൈനിറയെ കഥാപാത്രങ്ങൾ താരം സ്വന്തമാക്കി. ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അഞ്ജന ഗോപിനാഥാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.