വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിനയ രംഗത്തെത്തി പിന്നീട് സിനിമയിലും സീരിയലിലും ഒരുപോലെ പ്രിയങ്കരിയായി മാറിയ താരമാണ് സരയൂ. നിരവധി ഷോകള്‍ക്ക് അവതാരികയായി താരം കൈയ്യടി നേടിയിട്ടുണ്ട്. സിനിമയില്‍ കൂടുതലും സഹനടിയായി ആണ് അഭിനയിച്ചതെങ്കിലും താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടുന്നത് ആയിരുന്നു. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. തുടർന്ന് കപ്പൽ മുതലാളി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു.
ചേകവർ, ഫോർ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ്, ഇങ്ങനേയും ഒരാൾ, കരയിലേക്കു ഒരു കടൽ ദൂരം, ഓർക്കുട്ട് ഒരു ഓർമകൂട്ട്, ജനപ്രിയൻ, നാടകമേ ഉലകം, നിദ്ര, ഹസ്ബൻഡ്സ് ഇൻ ഗോവ, ഹൗസ് ഫുൾ എന്നിവയാണ് സരയു അഭിനയിച്ച ചില മലയാള സിനിമകൾ. പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തു. നിരവധി ടെലിവിഷൻ പരമ്പരകളിലും സരയു അഭിനയിച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് സരയു സുനിലിനെ വിവാഹം കഴിച്ചത്. ഇരുവരും ആദ്യമായി കാണുന്നത് സനല്‍ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ്. പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. തുടര്‍ന്നായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയത്. 2016 ലായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്.
താരം പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തലശ്ശേരിയുടെ തെരുവോരങ്ങളിൽ ഏറെ മനോഹരിയായിട്ടാണ് സരയൂ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. അഖിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram