പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘സാര്‍പട്ടാ പരമ്പരൈ’ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരമാണ് സിനിമയുടെ കഥ. കബിലന് എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്.
സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്ന കാശിമേട് ആറുമുഖത്തില് നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ആര്യയുടെ കഥാപാത്രം രൂപപ്പെടുത്തിയത്. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാര്‍പട്ടാ പരമ്പരൈ.
ജോണ്‍ കൊക്കന്, കലൈയരസന്‍, പശുപതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജി.മുരളി തന്നെയാണ് ഇത്തവണയും പാ രഞ്ജിത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന് സംഗീത സംവിധാനം.
വടചെന്നൈ ജനതയെക്കുറിച്ച് ‘പേട്ടൈ’ എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. ജൂലൈ 22ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.