Sathar and Jayabharathi Divorce
വില്ലനിൽ നിന്ന് നായകനായി ചേക്കേറുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ് . എന്നാൽ നായകനിൽ നിന്ന് വില്ലനാകുന്നത് അധികം കാണാൻ സാധിക്കില്ല. അത്തരത്തിൽ നായക നടനിൽ നിന്ന് വില്ലൻ കഥാപാത്രങ്ങളിലേയ്ക്ക് ചുവ്ട് ഉറപ്പിച്ച് താരമായിരുന്നു സത്താർ. ഒരു കാലത്ത് മലയാള സിനിമ ലോകം ഏറെ അസൂയയോടെ നോക്കിയിരുന്ന താരമായിരുന്നു സത്താർ.
പ്രേം നസീർ ചിത്രത്തിലേയ്ക്ക് നടനെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. 1975 ൽ പുറത്തിറങ്ങിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ടെന്നുള്ള ചിത്രത്തിലൂടെയാണ് സത്താർ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് 1976 ൽ വിൻസന്റ് മാഷ് സംവിധാനം ചെയ്ത അനാവരണത്തിലൂടെയാണ് സത്താർ നയകമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
ബീന എന്ന ചിത്രമാണ് സത്താറിന്റെ ജീവിതത്തിലെ ഒരു സുപ്രധാന ചിത്രം. ഈ ചിത്രത്തിലൂടെയാണ് ജയഭാരതി സത്താറിന്റെ ജീവത സഖിയായത് ജയഭാരതി സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ജയഭാരതിയെ പോലെയൊരു നടിയെ സത്താർ സ്വന്തമാക്കിയത് സിനിമ ലോകം ഏറെ ആസൂയയോടെയാണ് നോക്കി നിന്നത്. സിനിമയിൽ ‘നീയൊരു വസന്തം… എന്റെ മാനസ സുഗന്ധം’ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. പുതുമുഖമായ സത്താർ പാടി അഭിനയിക്കേണ്ടത് സൂപ്പർസ്റ്റാർ നായിക ജയഭാരതിക്കൊപ്പം. സ്വാഭാവികമായും സത്താർ ടെൻഷനിലായി. അന്നു സത്താറിന് ധൈര്യം കൊടുത്തു കൂടെ നിന്നത് ജയഭാരതി ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. പിന്നീട് ഇരുവർക്കും വേർപിരിയേണ്ടിവന്നത് സത്താറിന്റെ ജീവിതത്തിലെ സ്വകാര്യ സങ്കടമായി മാറി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…