കഴിഞ്ഞ 30 വർഷങ്ങൾ കൊണ്ട് ജീവിതഗന്ധിയായി നിരവധി ചിത്രങ്ങൾ ചെയ്ത് മലയാളികളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹം ഓരോ ചിത്രത്തിലൂടെ ഓരോ സന്ദേശം പകർന്നു നൽകുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ നായകന്മാരായി കൂടുതലും എത്താറ് ജയറാമും മോഹൻലാലുമാണ്. സത്യൻ അന്തിക്കാട് – മമ്മൂട്ടി കൂട്ടുകെട്ടിൽ വിരിഞ്ഞ ചിത്രങ്ങൾ നന്നേ കുറവാണ്. കിന്നാരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അർത്ഥം, കളിക്കളം, കനൽക്കാറ്റ്, ഗോളാന്തര വാർത്ത, no : 1 സ്നേഹതീരം, ഒരാൾ മാത്രം എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ് മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒരുമിച്ചിട്ടുള്ളത്.
കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോൾ കൈരളി ടിവി ചെയര്‍മാൻ കൂടിയായ മമ്മൂട്ടിയെ മുഖ്യാതിഥിയായി പങ്കെടുത്ത സത്യൻ അന്തിക്കാട് കൃഷിയിലെ തന്റെ ഗുരുനാഥനായിട്ടാണ് വിശേഷിപ്പിച്ചത്. ഒരു സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാൽ അദ്ദേഹത്തിന് പിന്നെ സമാധാനം ഉണ്ടാകില്ലെന്നും പിന്നെ എപ്പോഴും ഫോൺ കോളുകളുടെ ബഹളം ആയിരിക്കും എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ആ കഥാപാത്രം എങ്ങനെയായിരിക്കണം, എങ്ങനെ നടക്കണം ,എന്ത് വസ്ത്രം ധരിക്കണം എന്നുള്ള ചിന്തകളിൽ ആയിരിക്കും പിന്നീടങ്ങോട്ട് മമ്മൂട്ടി.അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഒരു ചിത്രം തന്റെ മനസ്സിൽ ഉണ്ടെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…