നിവിൻ പോളി ഉൾപ്പെടെയുള്ള യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആണെന്നും വേറൊരു നിവിൻ പോളിയെ ആണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞതെന്നും ചിത്രം തിയറ്ററിൽ തന്നെ പോയി കാണേണ്ടതാണെന്നും ആണെന്ന് പടം കണ്ടിറങ്ങിയവരിൽ ഒരാൾ പറഞ്ഞു.
റോഷൻ ആൻഡ്രൂസിന്റെ വേറൊരു ലെവൽ പടമാണ് ഇതെന്നും പഴയ നിവിൻ പോളിയെ തിരിച്ചു കിട്ടിയ പോലെയുള്ള ഫീലാണ് പടം കണ്ടിറങ്ങിയപ്പോൾ ഉള്ളതെന്നും പടം കണ്ടിറങ്ങിയ പ്രേക്ഷക പറഞ്ഞു. സ്റ്റാൻലിയുടെ ഒരു ജേണി ഓഫ് ഫ്രണ്ട്ഷിപ്പ് ആണ് സിനിമ പറയുന്നതെന്നും പടം കണ്ടിറങ്ങുമ്പോൾ പഴയ പ്രിയപ്പെട്ട സുഹൃത്തുക്കളെ വിളിച്ച് ഒരു ട്രിപ്പ് പോകാനൊക്കെ തോന്നുമെന്നും പടം കണ്ടിറങ്ങിയ മറ്റൊരു പ്രേക്ഷകൻ പറഞ്ഞു.
സംവിധായകൻ റോഷൻ ആൻഡ്രൂസും നടൻ നിവിൻ പോളിയും കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. നവംബർ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. നിവിൻ പോളിയെ കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൺ, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകരിലേക്ക് വൻ ഹൈപ്പോടെയാണ് ചിത്രം എത്തുന്നത്. പോസ്റ്ററുകളും ട്രയിലറും നേരത്തെ തന്നെ പ്രേക്ഷകരെ ആകർഷിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ഭാസ്കറാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്വിന് അഗസ്റ്റിന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നോബിള്‍ ജേക്കബ്, കളറിസ്റ്റ്- ആശിര്‍വാദ് ഹദ്കര്‍, ഡി ഐ- പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ഓഡിയോഗ്രാഫി- രാജകൃഷ്ണന് എം ആര്, ആക്ഷന്‍- അലന് അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍- വിഷ്ണു ദേവ, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍- ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍- ദിനേഷ് മേനോന്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- വിവേക് രാമദേവന്, പിആര്‍ഒ- ശബരി.