‘അങ്ങനെ ഒരാൾ മാത്രം നന്നാകരുതല്ലോ’; സൈജു കുറുപ്പിനെ വഷളാക്കിയെടുക്കാൻ സാറ്റർഡേ നൈറ്റ് സെറ്റിൽ നിവിൻ പോളിയും സംഘവും നടത്തിയത് വലിയ പോരാട്ടം

യുവതാരങ്ങളായ നിവിൻ പോളി, സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ നായകരായി എത്തുന്ന ചിത്രം ‘സാറ്റർഡേ നൈറ്റ്’ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രയിലറും ടീസറുമെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം റിലീസ് ആകുന്നതിന് മുന്നോടിയായി പ്രമോഷന്റെ ഭാഗമായി താരങ്ങൾ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ നിവിൻ, സിജു, അജു എന്നിവർക്ക് ഒപ്പം ചേർന്നപ്പോൾ തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് വാചാലനാകുകയാണ് സൈജു കുറുപ്പ്.

വ്യക്തികൾ യഥത്ഥത്തിൽ ആരാണ്, എങ്ങനെയാണ് എന്നെല്ലാം തിരിച്ചറിയാൻ കഴിയുക അവർ ചില ഗ്യാങ്ങിനൊപ്പം ചേരുമ്പോഴാണെന്ന് വ്യക്തമാക്കുകയാണ് സൈജു കുറുപ്പ്. സിജുവുമായി അഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമകളെപ്പറ്റി സംസാരിച്ച് നടന്നിട്ടുണ്ട്. ഒരുമിച്ച് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സിജു ആളുകളെ ഇത്ര നന്നായി ട്രോളുമെന്നും കളിയാക്കി തേച്ചൊട്ടിക്കുമെന്നും മനസിലായത് നിവിന് ഒപ്പം സെറ്റിൽ എത്തിയപ്പോഴാണ്. നിക്കറിട്ട കാലം മുതലേയുള്ള സുഹൃത്തുക്കളാണ് നിവിനും സിജുവുമെന്നും നിവിനൊപ്പം ചേർന്നതോടെ സിജു വേറൊരാളായി മാറിയെന്നും പറയുകയാണ് സൈജു കുറുപ്പ്.

ബംഗളൂരും മൈസൂരും നിവിനും സിജുവിനും സ്വന്തം വീടു പോലെയാണ്. അവർ ഇറങ്ങിക്കളിച്ച സ്ഥലമാണ്. പുതിയ സിനിമയുടെ ഷൂട്ടിങ്ങ് പഴയ തട്ടകത്തിലായപ്പോൾ ഇരുവരും കൂടുതൽ ഉഷാറായെന്നും നഗരത്തിലെ ചെറിയ ഊടുവഴികൾ പോലും ഇവർക്ക് കാണാപ്പാഠമാണെന്നും സൈജു കുറുപ്പ് പറഞ്ഞു. മൈലാരി ദോശ, ഹനുമന്തു ബിരിയാണി, പെലിക്കനിലെ പോർക്ക് അങ്ങനെ മൈസൂരിലെ ലോക്കൽ ഫുഡ‍ുകൾ ഒരുപാട് പരിചയപ്പെടാൻ കഴിഞ്ഞെന്നും സൈജു കുറുപ്പ് പറഞ്ഞു. എന്നാൽ ഫുഡ് എത്ര നന്നായിട്ടും കാര്യമില്ലെന്നും ഏഴു മണിക്ക് ശേഷം ഒന്നും കഴിക്കില്ലെന്ന ഒരു വിചിത്രമായ ആചാരം പുള്ളിക്ക് ഉണ്ടെന്നും അജു പറഞ്ഞു. എന്നാൽ, വർഷങ്ങളായുള്ള തന്റെ ചിട്ടകൾ ഇവന്മാരെല്ലാവരും കൂടി തെറ്റിച്ചെന്ന് സൈജു പറഞ്ഞു. അങ്ങനെ ഒരാൾ മാത്രം നന്നാകരുതല്ലോ എന്നായിരുന്നു നിവിന്റെ പ്രതികരണം. ഷൂട്ടിങ്ങ് തിരക്കിനിടയിലും തങ്ങളെക്കൊണ്ട് പറ്റുന്ന പോലെ പുള്ളിയെ മാറ്റിയെടുത്തെന്നും നിവിൻ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago