സോഷ്യൽ മീഡിയയിലെ
ഡബ്സ് മാഷ് ക്യൂൻ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. ടിക് ടോക്കിലൂടെ സൗഭാഗ്യയ്ക്കൊപ്പം വീഡിയോകൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ ആണ് വരൻ. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്.. മികച്ച നടിയും, നർത്തകിയുമായ സൗഭാഗ്യമിനി സ്ക്രീൻ സീരിയലിലൂടെയായിരുന്നു കലാ രംഗത്ത് തിളങ്ങിയത്.
അന്തരിച്ച നടനും നർത്തകനുമായ രാജാറാമിന്റെയും സീരിയൽ സിനിമ നടി താരകല്ല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ബ്രാഹ്മണ ആചാരപ്രകാരം ഇന്ന് രാവിലെയായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളു മടങ്ങിയ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
അമ്മയും അച്ഛനും മാത്രമല്ല കലാരംഗത്ത് ഉള്ളത്. മലയാള സിനിമയുടെ മുത്തശ്ശിയായ സുബലക്ഷ്മിയുടെ പേരക്കുട്ടി കൂടിയാണ് സൗഭാഗ്യ. ടിക്ടോക്കിലൂടെയും , ഡബ്സ്മാഷിലൂടെയും നടി താര കല്യാണും സജീവമാണ്.വിവാഹ വിശേഷങ്ങളും ഹൽദി ആഘോഷങ്ങളും സൗഭാഗ്യ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പങ്കു വെച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയവും, ഹൽദി ചടങ്ങും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രങ്ങൾ എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.